വെബ്സൈറ്റ് ഉദ്ഘാടനം 27ന്
Wednesday, February 24, 2021 11:50 PM IST
കൊച്ചി: ലിവര്‍ ഫൗണ്ടേഷന് ഓഫ് കേരളയുടെ നേതൃത്വത്തില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കും കരള്‍ രോഗബാധിതര്‍ക്കും വിവരങ്ങള്‍ കൈമാറുന്നതിനായുള്ള വെബ്സൈറ്റ് 27ന് പ്രവർത്തനമാരംഭിക്കും. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം നിര്‍വഹിക്കും. ഫൗണ്ടേഷന് ചെയര്മാന് കെ.ആര്. മനോജ്, രക്ഷാധികാരി എസ്.എസ്. നാരായണന് നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സാന്ത്വനം പരാതിപരിഹാര അദാലത്തില്‍ പങ്കെടുക്കാൻ കഴിയാത്തവർക്ക് പ്രത്യേക അദാലത്തോ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതികള്‍ നല്കുന്ന സംവിധാനമോ ഏര്‍പ്പെടുത്തണമെന്ന് ഫൗണ്ടേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.