ആർമി റിക്രൂട്ട്മെന്റ് റാലി: യാത്രാസൗകര്യവുമായി കെഎസ്ആർടിസി
Wednesday, February 24, 2021 11:50 PM IST
തിരുവനന്തപുരം: 26 മുതൽ മാർച്ച് 12 വരെ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കുന്നവർക്ക് വിപുലമായ സൗകര്യങ്ങളൊരുക്കി കെ എസ് ആർ ടി സി. രാവിലെ അഞ്ചു മുതൽ റിക്രൂട്ട്മെന്റ് റാലി ആരംഭിക്കുന്നതിനാൽ ഉദ്യോഗാർഥികൾക്ക് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നതിനും തിരിച്ച് പോകുന്നതിനും ആവശ്യാനുസരണം ബസുകൾ സർവീസ് നടത്തും. എല്ലാ ജില്ലകളിൽ നിന്നും സാധാരണ സർവീസുകൾക്ക് പുറമെ അധിക സർവീസുകൾ ക്രമീകരിക്കും.
കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ ഉദ്യോഗാർഥികളുടെ യാത്രാ സംബന്ധമായ മുഴുവൻ സംശയ നിവാരണത്തിനായി പ്രത്യേക വാട്സാപ്പ് ഹെൽപ്പ് സെസ്കും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 8129562972 എന്ന വാട്സാപ്പ് നമ്പരിൽ യാത്രാ സംബന്ധമായ സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും മറുപടി ലഭിക്കും.
ടിക്കറ്റുകൾ www.online.keralartc.comലൂടെയും ”Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും റിസർവ് ചെയ്യാം.