സ്കൂളുകളിൽ ’കോവിഡ് പ്രതിരോധ ജാഗ്രതാ മതിൽ’
Wednesday, February 24, 2021 11:50 PM IST
തിരുവനന്തപുരം: നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ എല്ലാ സ്കൂൾ യൂണിറ്റുകളിലും കോവിഡ് പ്രതിരോധ ജാഗ്രതാ മതിൽ സജ്ജീകരിച്ചു. കോവിഡ് കാലയളവിൽ സമൂഹത്തിന്റെ ജീവിത ശൈലിയിൽ വന്ന മാറ്റം കണക്കിലെടുത്തു വിദ്യാലയത്തിന്റെ പ്രവേശന കവാടത്തിൽ ’ജീവിത ശൈലി’ ’ആന്റീ ടുബാക്കോ’ സന്ദേശങ്ങൾക്ക് പ്രാമുഖ്യം കൊടുത്ത് പെയിന്റിംഗ് ചെയ്താണു കോവിഡ് പ്രതിരോധ ജാഗ്രതാ മതിൽ തയാറാക്കിയത്.