മുലയൂട്ടുന്ന അമ്മമാരെ ഐടി കന്പനികൾ നിർബന്ധിച്ച് വിദേശത്തയയ്ക്കരുതെന്ന് ബാലാവകാശ കമ്മീഷൻ
Wednesday, February 24, 2021 11:50 PM IST
തിരുവനന്തപുരം : മുലയൂട്ടുന്ന അമ്മമാരായ ഐടി കന്പനി ഉദ്യോഗസ്ഥരെ നിർബന്ധപൂർവം വിദേശത്ത് ഓണ്‍സൈറ്റ് ജോലിക്ക് അയയ്ക്കാൻ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ്.
ഏതെങ്കിലും കാരണവശാൽ ജീവനക്കാരികൾ സ്വമേധയാ വിദേശത്ത് ഓണ്‍സൈറ്റ് ജോലികൾക്ക് പോകാൻ തയാറാകുന്ന പക്ഷം കുട്ടിയുടെ സംരക്ഷണവും ശ്രദ്ധയും ഉറപ്പുവരുത്തുന്ന നടപടികൾ സ്വീകരിച്ചതായി അവരിൽ നിന്ന് കന്പനികൾ രേഖാമൂലം എഴുതി വാങ്ങിയിരിക്കണം. ഈ വിവരം ജീവനക്കാരിയുടെ സർവീസ് ഫയലിൽ കന്പനികൾ സൂക്ഷിക്കുകയും ചെയ്യണം. ഈ നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന കന്പനികൾക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും കമ്മീഷൻ അംഗം ഫാ. ഫിലിപ്പ് പരക്കാട്ട് ഉത്തരവായി. ബി. ശ്രീകുമാർ നൽകിയ പരാതി തീർപ്പാക്കിയാണ് കമ്മീഷന്റെ ഉത്തരവ്.