ഐടി ജീവനക്കാർക്ക് ക്ഷേമ പദ്ധതി
Wednesday, February 24, 2021 11:50 PM IST
തിരുവവനന്തപുരം: ഐടി, ഐടി അനുബന്ധ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
ഇതിന്റെ നടത്തിപ്പ് കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ്സ് തൊഴിലാളി ക്ഷേമബോർഡിനായിരിക്കും. പെൻഷൻ, കുടുംബപെൻഷൻ, പ്രസവാനുകൂല്യം, വിവാഹാനുകൂല്യം, ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം, മരണാനന്തര ആനുകൂല്യം എന്നിവയാണ് പദ്ധതിയിലുള്ളത്.
പത്തു ജീവനക്കാരിൽ താഴെയുള്ള ഐടി സംരംഭകരെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തും. സംസ്ഥാനത്ത് രണ്ടു ലക്ഷത്തിലേറെ ഐടി അനുബന്ധ ജീവനക്കാർ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ജീവനക്കാരും കുടുംബാംഗങ്ങളും ക്ഷേമനിധിയുടെ പരിധിയിൽ വരും.
18-നും 55-നും ഇടയ്ക്ക് പ്രായമുള്ളവർക്കാണ് അംഗത്വത്തിന് അർഹത.