സ്കറിയ തോമസ് വിഭാഗം പിളർന്നു
Thursday, February 25, 2021 1:48 AM IST
കോട്ടയം: കേരള കോണ്ഗ്രസ് സ്കറിയ തോമസ് വിഭാഗത്തിന്റെ സംസ്ഥാന വൈസ്ചെയർമാൻ ഐസക് പ്ലാപ്പള്ളിലിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ഭാരവാഹികൾ കേരള കോണ്ഗ്രസ് എമ്മിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് കലാം, ജോയി ദേവസ്യ, ഷാജി മോൻ എടത്വ, എ.ആർ. സലിം, വർഗീസ് ചെങ്ങന്നൂർ, സജി കീലത്തറ, ജയശ്രീ പ്രദീപ്, വിജയലക്ഷ്മി തുടങ്ങിയവരാണ് പാർട്ടിയിൽനിന്നും രാജിവച്ചത്.