കുസാറ്റ് ഗവേഷകര്ക്കു പുരസ്കാരം
Thursday, March 4, 2021 1:03 AM IST
കളമശേരി: മുപ്പത്തിമൂന്നാമത് കേരള ശാസ്ത്ര കോണ്ഗ്രസില് കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാലയിലെ രസതന്ത്ര വകുപ്പിലെ നാലു വിദ്യാര്ഥികള്ക്കു വിവിധ വിഭാഗങ്ങളിലായി പുരസ്കാരങ്ങള് ലഭിച്ചു.
കെമിക്കല് സയന്സസ് വിഭാഗത്തില് മികച്ച ശാസ്ത്രജ്ഞരുടെ പോസ്റ്റര് അവതരണ മത്സരത്തില് പോസ്റ്റ് ഡോക്ടറല് ഗവേഷകയായ ഡോ. നിത്യ മോഹന്, മികച്ച വിദ്യാര്ഥികളുടെ പോസ്റ്റര് അവതരണ മത്സരത്തില് ഗവേഷകയായ സനു കെ. ആനന്ദ്, മികച്ച വിദ്യാര്ഥികളുടെ വാചികാവതരണ മത്സരത്തില് ഗവേഷകയായ എസ്. സ്വാതി എന്നിവരാണ് സമ്മാനാര്ഹരായത്.
സാമൂഹിക പ്രതിബദ്ധതാ വിഭാഗത്തില് പോസ്റ്റര് മത്സരത്തിലെ ജേതാവ് ഗവേഷകയായ ദീപ്തി അന്ന ഡേവിഡാണ്.