കിഫ്ബി അന്വേഷണത്തെ പിണറായി സർക്കാർ ഭയപ്പെടുന്നു: കെ. സുരേന്ദ്രൻ
Friday, March 5, 2021 12:36 AM IST
ചെങ്ങന്നൂർ: കിഫ്ബിയിലെ അഴിമതിയെ കുറിച്ചുള്ള അന്വേഷണത്തെ പിണറായി സർക്കാർ ഭയപ്പെടുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. മടിയിൽ കനം ഇല്ലാത്തവന് വഴിയിൽ പേടിക്കേണ്ട എന്ന് പറഞ്ഞ പിണറായി അഴിമതി അന്വേഷണത്തെ തടസപ്പെടുത്താനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ ഉദ്യോഗസ്ഥർക്ക് അന്വേഷണത്തിനു ഹാജരായി തെളിവു നൽകുവാൻ സാധ്യമല്ലെന്നാണ് പിണറായി പറയുന്നത്. തെരഞ്ഞെടുപ്പും തെളിവു നൽകലുമായി ബന്ധമൊന്നുമില്ല. റിസർവ് ബാങ്ക് ചട്ടങ്ങൾ ലംഘിച്ചാണ് വായ്പ എടുത്തിരിക്കുന്നത്- സുരേന്ദ്രൻ പറഞ്ഞു.