കെഎംഎ പ്രഭാഷണപരമ്പര
Friday, April 23, 2021 12:23 AM IST
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷൻ പ്രഭാഷണപരമ്പര നടത്തി. എസ്ഇ ജി ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും പ്രസിഡന്റുമായ എം.ആര് അനില്‍ കുമാര്‍ പ്രഭാഷണം നടത്തി. മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവര്‍ മാറ്റത്തിന് നേതൃത്വം കൊടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
കേരള മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് ആര്. മാധവ് ചന്ദ്രന് അധ്യക്ഷത വഹിച്ചു. ഓണററി സെക്രട്ടറി ജോമോന് കെ ജോര്‍ജ്, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് എസ്.ആര് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.