ഒന്നിടവിട്ട ദിവസങ്ങളില്‍ കടതുറക്കാന്‍ അനുവദിക്കണം: വ്യാപാരികള്‍
Saturday, May 8, 2021 1:14 AM IST
കോഴിക്കോട്: അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് അനുവദിച്ചിരിക്കുന്നതു പോലെ മറ്റു വ്യാപാര സ്ഥാപനങ്ങളും ഒന്നിടവിട്ട ദിവസങ്ങളില്‍ സമയബന്ധിതമായി തുറക്കാന്‍ അനുവദിക്കണമെന്ന് വ്യാപാരികള്‍.
ലക്ഷക്കണക്കിനു രൂപയുടെ ലോണും ഓവര്‍ ഡ്രാഫ്റ്റും ഇപ്പോള്‍ത്തന്നെ മിക്ക വ്യാപാരികള്‍ക്കും തീരാ ബാധ്യതകളായിരിക്കുകയാണ്. സ്റ്റോക്കുകള്‍ നശിച്ചു പോവുന്നതിനും പൂര്‍ണ അടച്ചിടല്‍ വഴിവയ്ക്കുമെന്ന് വ്യാപാരികൾ പറഞ്ഞു.