പ്രതിഷേധ സമരം നാളെ
Monday, June 14, 2021 1:11 AM IST
കോട്ടയം: അമിതമായ ഇന്ധനവില വർധനവിൽ പ്രതിഷേധിച്ചും മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പാചക വാതക സബ്സിഡി പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് കേരള കോണ്ഗ്രസ് എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 11ന് പാർട്ടിയുടെ എംപിയും എംഎൽഎമാരും കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ പ്രതിഷേധ സമരം സംഘടിപ്പിക്കും. സമരം കേരള കോണ്ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്യും.