സുരേന്ദ്രനെതിരെ കേസെടുക്കാനുള്ള ഉത്തരവ് സ്വാഗതാർഹം: പ്രസീത അഴീക്കോട്
Thursday, June 17, 2021 12:15 AM IST
കണ്ണൂർ: കെ.സുരേന്ദ്രനെതിരെ കേസെടുക്കാനുള്ള ഉത്തരവ് സ്വാഗതം ചെയ്യുന്നതായി ജനാധിപത്യ രാഷ്ട്രീയ പാർട്ടി ട്രഷറർ പ്രസീത അഴീക്കോട്.
ഉന്നയിച്ച ആരോപണങ്ങൾ ശരിയായിരുന്നെന്നു കൂടുതൽ വ്യക്തമാവുകയാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പ്രസീത പറഞ്ഞു.
സുൽത്താൻ ബത്തേരിയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ സി.കെ. ജാനുവിനു സുരേന്ദ്രൻ 50 ലക്ഷം രൂപ നൽകിയെന്ന എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിന്റെ ഹർജിയിൽ കൽപ്പറ്റ കോടതിയാണു കേസെടുക്കാൻ ഉത്തരവിട്ടത്.
തെളിവുകളെല്ലാം ഞങ്ങളുടെ കൈയിലുണ്ടെന്നും അതുവച്ച് അന്വേഷണവുമായി സഹകരിച്ച് പോകാനാണ് തീരുമാനമെന്നും പ്രസീത പറഞ്ഞു.