കോണ്ഗ്രസ് ആൾക്കൂട്ടമാണെന്ന വ്യാഖ്യാനം തിരുത്തണം: വി.ഡി. സതീശൻ
Thursday, June 17, 2021 12:50 AM IST
തിരുവനന്തപുരം: കോണ്ഗ്രസ് ആൾക്കൂട്ടാമാണെന്ന തെറ്റായ വ്യാഖ്യാനം തിരുത്താൻ കഴിയണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
തൂവെള്ള ഖദറിട്ടു രാവിലെ ഇറങ്ങി രാത്രി തിരികെയെത്തുന്പോൾ ഒരു പൊടിയോ ചുളിവോ പറ്റാതെ നടത്തുന്ന രാഷ്ട്രീയ പ്രവർത്തനമല്ല കോണ്ഗ്രസിനാവശ്യം. തെരഞ്ഞെടുപ്പിൽ ജയിക്കുന്പോൾ മാനത്തെത്തുകയും തോൽക്കുന്പോൾ പാതാളത്തിലേക്കിറങ്ങുകയും ചെയ്യുന്നവരായി കോണ്ഗ്രസ് പ്രവർത്തകർ മാറരുത്.
കോണ്ഗ്രസ് പ്രവർത്തകരുടെ സ്വകാര്യ അഹങ്കാരമായ കെ. സുധാകരനു പാർട്ടിയെ നന്നായി നയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റായി കെ. സുധാകരൻ ചുമതലയേറ്റ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു വി.ഡി. സതീശൻ.