എൻജിനിയറിംഗ് പ്രവേശനം: പ്ലസ് ടു മാർക്ക് ഒഴിവാക്കുമെന്ന് മന്ത്രി ആർ. ബിന്ദു
Thursday, June 17, 2021 12:50 AM IST
തിരുവനന്തപുരം: പ്ലസ്ടു മാർക്ക് ഒഴിവാക്കി പ്രവേശനപരീക്ഷയുടെ മാർക്ക് മാത്രം പരിഗണിച്ച് എൻജിനിയറിംഗ് പ്രവേശനം നടത്താൻ തത്വത്തിൽ തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു. കേസരി സ്മാരക ട്രസ്റ്റും കേരള പത്രപ്രവർത്തക യൂണിയനും സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.
കേന്ദ്രസർക്കാർ സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രവേശനപരീക്ഷാ ഫലത്തെ മാത്രം ആശ്രയിച്ച് പ്രവേശനം നടത്താനുള്ള നടപടികൾ പൂർത്തിയാക്കുന്നതെന്നും മന്ത്രി പറഞ്ഞു.