ഇന്ധന വിലവര്‍ധന ജനദ്രോഹം: കത്തോലിക്ക കോണ്‍ഗ്രസ്
Wednesday, June 23, 2021 12:08 AM IST
കൊച്ചി: അനിയന്ത്രിതമായി ഇന്ധനവില വര്‍ധിപ്പിക്കുന്നത് തികഞ്ഞ ജനദ്രോഹവും കുറ്റകരവുമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. ക്രൂഡോയില്‍ വില താഴുമ്പോഴും ഇന്ത്യയില്‍ ഇന്ധനവില കുറയാത്തത് അംഗീകരിക്കാനാവില്ല.
ഇന്ധന വിലവര്‍ധന കാരണമുണ്ടാകുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഗുരുതരമായി ബാധിക്കുന്നു. ഇന്ധനവില വര്‍ധിപ്പിക്കുന്ന നിലപാടില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും വില നിര്‍ണയാവകാശം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു .
ഇന്ധനവില വര്‍ധനയ്ക്കെതിരേ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും കത്തോലിക്ക കോണ്‍ഗ്രസ് നേതൃസമ്മേളനം തീരുമാനിച്ചു.
ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി രാജീവ് ജോസഫ്, ട്രഷറര്‍ ഡോ. ജോബി കാക്കശേരി, ഗ്ലോബല്‍ സെക്രട്ടറിമാരായ ബെന്നി ആന്റണി, ഐയ്പ്പച്ചന് തടിക്കാട്ട്, ബേബി പെരുമാലില്‍, വര്‍ഗീസ് ആന്റണി, ജോസുകുട്ടി മടപ്പള്ളിൽ, റിന്സണ് മണവാളന്, വര്‍ക്കി നിരപ്പേൽ, ചാര്‍ലി മാത്യു, ചാക്കോച്ചന് കരാമയിൽ, ട്രീസ ലിസ് സെബാസ്റ്റ്യൻ, അഡ്വ. ഗ്ലാഡിസ് ചെറിയാന്, ബാബു കദളിമറ്റം എന്നിവര്‍ പ്രസംഗിച്ചു.