കേരളം മുന്നിലെന്നു മുഖ്യമന്ത്രി
Friday, July 23, 2021 12:13 AM IST
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളം മുന്നിലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിനേഷന്റെ കാര്യത്തിലും കേരളം മുന്നിലാണ്. ഇന്ത്യയിൽ 6.5 ശതമാനം ആളുകൾ മാത്രമാണ് രണ്ടു ഡോസ് വാക്സിൻ എടുത്തത്. എന്നാൽ കേരളത്തിൽ 14.4 ശതമാനം പേർ കേരളത്തിൽ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ടിപിആർ ഉയർന്നു നിൽക്കുന്നതിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നാം ഘട്ടത്തിൽ കോവിഡ് വ്യാപനം നല്ല രീതിയിൽ നിയന്ത്രിക്കാൻ സാധിച്ചു. രണ്ടാം തരംഗത്തിൽ വൈറസിന് രോഗവ്യാപന ശേഷി കൂടി. മരണ നിരക്ക് കുറഞ്ഞുതന്നെയാണ് നിൽക്കുന്നത്. കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ സാങ്കേതിക പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കാവുന്നതേ ഉള്ളൂ. എന്നാൽ മരണത്തിന്റെ കണക്ക് കുറച്ചു കാണിച്ചിട്ടില്ല.
ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയവുമായി ബന്ധപ്പെട്ടു വിളിച്ചുചേർത്ത യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രത്യേക നിർദേശങ്ങളൊന്നും മുന്നോട്ടു വച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.