വാക്സിനേഷൻ: കൂട്ടം കൂടുന്നത് ഒഴിവാക്കാൻ നടപടി
Thursday, July 29, 2021 1:32 AM IST
തിരുവനന്തപുരം: വാക്സിനേഷൻ കേന്ദ്രങ്ങളിൽ ജനം കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ജില്ലാ പോലീസ് മേധാവിമാരോടു നിർദേശിച്ചു.