കോവിഡ്: വായ്പാപദ്ധതി ആവിഷ്കരിക്കും
Friday, July 30, 2021 12:54 AM IST
തിരുവന്തപുരം: കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽനിന്ന് സംസ്ഥാനത്തെ സാന്പത്തിക നില മെച്ചപ്പെടുത്താൻ പ്രാഥമിക സഹകരണ സംഘങ്ങളെയും വാണിജ്യ ബാങ്കുകളെയും ഉൾപ്പെടുത്തി സാന്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതി ആവിഷ്കരിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു.
പലിശയുടെ ഒരു ഭാഗം സംസ്ഥാന സർക്കാർ വഹിക്കും. നബാർഡിന്റെ പുനർവായ്പാ പദ്ധതിയും കേന്ദ്രസർക്കാരും റിസർവ് ബാങ്കും പ്രഖ്യാപിച്ച വായ്പാ പാക്കേജുകളും ഇതിന് ഉപയോഗപ്പെടുത്തും.