ബിഷപ്പിന്റെ പ്രസ്താവനയ്ക്കെതിരേ പ്രകടനം
Saturday, September 11, 2021 12:54 AM IST
പാലാ: പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയ്ക്കെതിരേ മുസ്ലിം ഐക്യവേദി കോട്ടയം ജില്ലാ കമ്മിറ്റി, പിഡിപി കോട്ടയം ജില്ലാ കമ്മിറ്റി എന്നിവരുടെ ആഭിമുഖ്യത്തിൽ പാലായിൽ പ്രകടനം നടത്തി. ബിഷപ്സ്ഹൗസിനു സമീപം പോലീസ് പ്രകടനം തടഞ്ഞു.
പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സുനീർ മൗലവി, ഷെമീർ അലിയാർ, പിഡിപി ട്രഷറർ എം.എസ്. നൗഷാദ്, ജില്ലാ പ്രസിഡന്റ് എ.എം. അക്ബർ എന്നിവർ പ്രസംഗിച്ചു.