പാലാ ബിഷപ്പിന് ഐക്യദാർഢ്യവുമായി സംഘടനകളും രാഷ്ട്രീയ പാർട്ടികളും
Saturday, September 11, 2021 12:58 AM IST
പാലാ: പാലാ ബിഷപ്പിന്റെ പ്രസ്താവനക്കെതിരേ മുസ് ലിം സംഘടനകൾ നടത്തിയ പ്രകടനത്തിനു പിന്നാലെ വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാർഢ്യവുമായി രംഗത്തു വന്നു.
വൈകുന്നേരം ബിഷപ് ഹൗസിനു മുന്നിൽ എകെസിസി, കേരളാ കോണ്ഗ്രസ്, കോണ്ഗ്രസ്, ബിജെപി പ്രവർത്തകർ യോഗം ചേർന്ന് ബിഷപ്പിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ബിജെപി യോഗം ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു ഉദ്ഘാടനം ചെയ്തു.
പാലാ നിയോജകമണ്ഡലം പ്രസിഡന്റ് രജ്ഞിത് മീനാഭവൻ നേതൃത്വം നൽകി. കേരളാ കോണ്ഗ്രസ് യോഗം ജില്ലാ പ്രസിഡൻ് സജി മഞ്ഞക്കടന്പിൽ ഉദ്ഘാടനം ചെയ്തു.