കന്നിമാസ പൂജയ്ക്കായി ശബരിമലനട ഇന്നു തുറക്കും
Thursday, September 16, 2021 12:36 AM IST
തിരുവനന്തപുരം: കന്നിമാസ പൂജകൾക്കായി ശബരിമല ധർമശാസ്താ ക്ഷേത്രനട ഇന്നു വൈകുന്നേരം അഞ്ചിനു തുറക്കും. നാളെ മുതൽ 21 വരെ ഭക്തരെ പ്രവേശിപ്പിക്കും. 21 നു രാത്രി ഒൻപതിന് ഹരിവരാസനം പാടി നട അടയ്ക്കും.
നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയവ നട തുറന്നിരിക്കുന്ന അഞ്ചു ദിവസങ്ങളിലും ഉണ്ടാകും. ദിവസേന 15000 ഭക്തർക്ക് വീതം പ്രവേശനാനുമതിയുണ്ട്.
രണ്ടു ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ എടുത്തവർക്കും 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും ഓണ്‍ലൈൻ വഴി ബുക്ക് ചെയ്ത് ദർശനത്തിനായി എത്തിച്ചേരാം.