തെക്കേപ്പാട്ട് ജയപ്രകാശൻ നന്പൂതിരി ഗുരുവായൂർ മേൽശാന്തി
Friday, September 17, 2021 12:49 AM IST
ഗുരുവായൂർ: ഷൊർണൂർ കവളപ്പാറ കാരയ്ക്കാട് തെക്കേപ്പാട്ട് മന ജയപ്രകാശൻ നമ്പൂതിരി (52) ഗുരുവായൂർ ക്ഷേത്രം മേൽശാന്തി. ഇതാദ്യമായാണ് മേൽശാന്തിയാകുന്നത്. 26-ാമത്തെ തവണയാണു മേൽശാന്തിയാവാൻ അപേക്ഷ സമർപ്പിച്ചത്.
ഷൊർണൂർ തെക്കേപ്പാട്ട് മനയിൽ പരേതനായ നാരായണൻ നമ്പൂപൂതിരിയുടെയും ശ്രീകൃഷ്ണപുരം തോട്ടര മണ്ണന്പറ്റ വടക്കേടത്തുമനയിൽ പാർവതി അന്തർജനത്തിന്റെയും മകനാണ് ജയപ്രകാശൻ നമ്പൂതിരി. കൊപ്പം മറിയമ്മു മെമ്മോറിയൽ പബ്ലിക് സ്കൂളിലെ പ്രിൻസിപ്പൽ പാലാ രാമപുരം കീഴാക്കൽ മനയിൽ വിജിയാണു ഭാര്യ. ഏകമകൻ: പ്രവിജിത്.