കാർഷിക നിയമങ്ങൾക്കെതിരേ ജനാധിപത്യ കേരള കോൺഗ്രസ് ധർണ
Tuesday, September 21, 2021 12:46 AM IST
കോട്ടയം: കേന്ദ്ര ഗവണ്മെന്റ് പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിച്ച് കൃഷിയേയും കർഷകരേയും രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടത്തുന്ന കർഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് 24 ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കേന്ദ്ര ഗവണ്മെന്റ് ഓഫീസുകൾക്ക് മുൻപിലും ജനാധിപത്യ കേരള കോണ്ഗ്രസ് ധർണ നടത്തുന്നമെന്ന് ചെയർമാൻ ഡോ.കെ.സി. ജോസഫ് പറഞ്ഞു.
കോട്ടയത്ത് ഡോ.കെ.സി ജോസഫ് ഉദ്ഘാടനം നിർവഹിക്കും. ഇടുക്കിയിൽ പി.സി. ജോസഫും എറണാകുളത്ത് ഫ്രാൻസീസ് തോമസും തിരുവനന്തപുരത്ത് വാമനപുരം പ്രകാശ് കുമാറും ധർണ ഉദ്ഘാടനം ചെയ്യും.