ആലുവയിലും വടക്കൻ പറവൂരിലും കുടുംബക്കോടതികൾ
Thursday, September 23, 2021 12:58 AM IST
തിരുവനന്തപുരം: ആലുവ, വടക്കൻ പറവൂർ എന്നിവിടങ്ങളിൽ കുടുംബക്കോടതികൾ സ്ഥാപിക്കാനുള്ള ശിപാർശ തത്വത്തിൽ അംഗീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കണ്ണൂർ ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ വികസനത്തിന് 80 കോടി രൂപ കിഫ്ബി ഫണ്ട് തേടുന്നതിനായി ആയുഷ് വകുപ്പിന് അനുമതി നൽകി. കേരള ഫീഡ്സ് ലിമിറ്റഡിൽ മാനേജീരിയൽ ആൻഡ് സൂപ്പർ വൈസറി വിഭാഗം ജീവനക്കാരുടെ ശന്പള പരിഷ്ക്കരണം അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.