കണ്ഫ്യൂഷൻ വേണ്ട ... ഇത് കണ്ഫ്യൂസ
Friday, September 24, 2021 12:23 AM IST
ആലപ്പുഴ: പശ്ചിമഘട്ടത്തിൽ പുതുതായി ഒരു ഓർക്കിഡ് ഇനത്തെക്കൂടി കണ്ടെ ത്തി. നിർദേശിക്കപ്പെട്ട പേര് കണ്ഫ്യൂഷൻ ഉണ്ടാക്കുമോയെന്ന് മാത്രമേ സംശയമുള്ളൂ.
ഒറ്റനോട്ടത്തിൽ ഇവ ഫാസിയേറ്റ എന്ന ഇനത്തെപ്പോലെ തോന്നിക്കുന്നതുകൊണ്ട് ഈ ഇനത്തിന് നിർദേശിക്കപ്പെട്ട പേരാണ് ചിലോകിസ്ത കണ്ഫ്യൂസ. കോഴിക്കോട് ജില്ലയിലെ കക്കാടുംപൊയിൽ നദീതീര വനമേഖലയിലാണ് ഇവയെ കണ്ടെ ത്തിയത്. മഞ്ഞനിറത്തിൽ മനോഹരമായ പൂക്കൾ രൂപപ്പെടുന്ന ഇവ വലിപ്പമേറിയ മരങ്ങളുടെ ശാഖകളിൽ പറ്റിപ്പിടിച്ചു വളരുന്നു.
ചിലോകിസ്ത വിഭാഗത്തിൽ കേരളത്തിൽ കാണപ്പെടുന്ന മൂന്നാമത്തെ സസ്യമാണിത്. ആലപ്പുഴ എസ്ഡി കോളജിലെ സസ്യശാസ്ത്രവിഭാഗം അധ്യാപകൻ ഡോ. ജോസ് മാത്യു, പന്തളം തുന്പമണ്‍ സ്വദേശിയും ഓർക്കിഡ് സംരക്ഷകനുമായ മാത്യു ജോസ് മാത്യു, വയനാട് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ സലിം പിച്ചൻ, പോളണ്ടിലെ പ്രസിദ്ധ ഓർക്കിഡ് ഗവേഷകൻ ഡോ. ദാരിസുസ് എന്നിവരാണ് ഈ സസ്യം കണ്ടെ ത്തിയത്. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ 15 ഓളം ഓർക്കിഡുകളെ കേരളമേഖലയിൽ നിന്നു കണ്ടെ ത്തിയിട്ടുണ്ട്.
ഹെൽസിങ്കിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന അനൽസ് ബോട്ടാണിസി ഫിനിസി എന്ന ശാസ്ത്രമാസികയുടെ പുതിയ പതിപ്പിൽ കണ്ടെത്തൽ സംബന്ധിച്ച വിശദമായ റിപ്പോർട്ടുണ്ട്.