പ്ലസ് വൺ മൂല്യനിർണയം; അപ്രായോഗിക നിർദേശങ്ങൾ പിൻവലിക്കണമെന്ന് കെഎഎച്ച്എസ്ടിഎ
Thursday, October 14, 2021 1:34 AM IST
കണ്ണൂർ: ഇരുപതിന് ആരംഭിക്കുന്ന പ്ലസ് വൺ മൂല്യനിർണയ ക്യാമ്പ് നടത്തിപ്പിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച അപ്രായോഗികമായ നിർദേശങ്ങൾ പിൻവലിക്കണമെന്ന് കേരള എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഡോ.ജോഷി ആന്റണി, കെ. സിജു, കെ.കെ. ശ്രീജേഷ് കുമാർ, കെ.സി. ഫസലുൽ ഹഖ്, എസ്. അജിത് കുമാർ, ഡോ. ജോർജ് ടി. ഏബ്രഹാം, പി.എസ്. സുമേഷ്, സുനിൽ കുര്യാക്കോസ്, സി.പി. രാജേഷ് എന്നിവർ പ്രസംഗിച്ചു.