ജെഇഇ അഡ്വാൻസ്ഡ്: ബ്രില്യന്റ് സ്റ്റഡി സെന്ററിന് തിളക്കമാര്‍ന്ന വിജയം
Saturday, October 16, 2021 1:09 AM IST
കോട്ടയം: ഐഐടി കളിലേക്കുള്ള പ്രവേശനപ്പരീക്ഷയായ ജെഇഇ അഡ്വാന്‍സില്‍ പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിന് മികച്ച നേട്ടം. കേരളത്തിലെ ആദ്യ നാലു റാങ്കുകളും ബ്രില്യന്റ് സ്റ്റഡി സെന്ററിലെ വിദ്യാര്‍ഥികള്‍ക്കാണ് ജെ.ആര്. വിഗ്നേഷ് കേരളത്തില്‍ ഒന്നാമതായി.
ദേശീയതലത്തില്‍ 123 -ാം റാങ്കും വിഗ്നേഷിനാണ്. ഫൈസ് ഹാഷിമിനാണ് രണ്ടാം റാങ്ക്. ദേശീയതലത്തില്‍ 258 -ാം റാങ്കാണ് ലഭിച്ചത്. സംസ്ഥാനത്ത് മൂന്നാം റാങ്ക് നേടിയിരിക്കുന്നത് കോഴിക്കോട് സ്വദേശിയായ അതുല്‍ ജയേഷാണ്. ദേശീയതലത്തില്‍ 269-ാം റാങ്കാണ് അതുലിന്.
ഇവരെ കൂടാതെ അഖിലേന്ത്യാ തലത്തില്‍ 441-ാം റാങ്കു നേടിയ ആദിത്യ ബിജോയ്, സ്പെഷല്‍ കാറ്റഗറി വിഭാഗത്തില്‍ 63ാം റാങ്ക് കരസ്ഥമാക്കിയ അക്ഷയ് നാരായണന്, 703-ാം റാങ്ക് നേടിയ അര്ജുന് പ്രദീപ്, 755 -ാം റാങ്ക് നേടിയ സി.എസ്. മാളവിക, 845 -ാം റാങ്ക് നേടിയ സിദ്ധാര്‍ഥ് എസ്. കുമാര്‍, 928 -ാം റാങ്ക് നേടിയ നിരഞ്ജന് കര്‍ത്ത, 953-ാം റാങ്ക് നേടിയ അജോയ് ജോര്‍ജ് എന്നിവര്‍ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ റാങ്ക് നേട്ടത്തില്‍ പങ്കാളികളായി. ആദ്യ 1000 റാങ്കിനുള്ളില്‍ ഒമ്പതും ആദ്യ 5000 റാങ്കിനുള്ളില്‍ 70ഉം ആദ്യ 10000 റാങ്കിനുള്ളില്‍ 140ഉം റാങ്കുകള്‍ ബ്രില്യന്റിലെ വിദ്യാര്‍ഥികള്‍ക്കാണ്.
ഈ വര്‍ഷത്തെ ഐഐടി പ്രവേശനത്തിന് യോഗ്യത നേടിയ 350 ല്‍ പരം വിദ്യാര്‍ഥികള്‍ ബ്രില്യന്റ് സ്റ്റഡിസെന്ററിലാണ് പഠനം നടത്തിയത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ വിജയിപ്പിച്ച പ്രവേശനപരീക്ഷാ പരിശീലന സ്ഥാപനവും ബ്രില്യന്റാണ്.
അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും നിര്‍ലോപമായ സഹകരണമാണ് ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ എല്ലാ നേട്ടത്തിനും കാരണമെന്ന് മാനേജിംഗ് ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ജി. മാത്യു പറഞ്ഞു. ഉന്നതവിജയം കരസ്ഥമാക്കിയവരെ ഡയറക്ടര്‍മാരായ സെബാസ്റ്റ്യന്‍ ജി. മാത്യു, ജോര്‍ജ് തോമസ്, സ്റ്റീഫന്‍ ജോസഫ്, ബി. സന്തോഷ്കുമാര്‍, അധ്യാപകര്‍ എന്നിവര്‍ അനുമോദിച്ചു.