സം​സ്ഥാ​ന​ത്ത് സ്ത്രീപീ​ഡ​ന​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു; അ​​​ഞ്ചു വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ 66 മരണം
സം​സ്ഥാ​ന​ത്ത് സ്ത്രീപീ​ഡ​ന​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു;  അ​​​ഞ്ചു വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ 66 മരണം
Sunday, October 17, 2021 11:07 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്ത്രീപീ​​​ഡ​​​ന​​​ങ്ങ​​​ള്‍ വ​​​ര്‍​ധി​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ര്‍​ട്ട്. കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ക്രൈം ​​​റി​​​ക്കാ​​​ര്‍​ഡു​​​ക​​​ള്‍ പ്ര​​​കാ​​​രം സം​​​സ്ഥാ​​​ന​​​ത്ത് ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ ന​​​ട​​​ന്ന​​​ത് 66 സ്ത്രീ​​​പീ​​​ഡ​​​ന മ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ്.

2016ല്‍ 25 ​​​പേ​​​രും, 2017ല്‍ 12 ​​​ഉം, 2018ല്‍ 17 ​​​ഉം, 2019ലും 2020​​​ലും ആ​​​റു വീ​​​തം പേ​​​രും മ​​​രി​​​ച്ച​​​താ​​​യാ​​​ണ് ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കു​​​ക​​​ള്‍. കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം 2016 ജ​​​നു​​​വ​​​രി മു​​​ത​​​ല്‍ 2021 ഏ​​​പ്രി​​​ല്‍ വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ല്‍ 74,679 കേ​​​സു​​​ക​​​ളാ​​​ണ് സ്ത്രീ​​​ക​​​ള്‍​ക്കു നേ​​​രെ​​​യു​​​ള്ള അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ര​​​ള​​​ത്തി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്.

2016ല്‍ 15,114, 2017 ​​​ല്‍ 14,263, 2018ല്‍ 13,643, 2019​​​ല്‍ 14,293, 2020ല്‍ 12,659, 2021 ​​​ഏ​​​പ്രി​​​ല്‍ വ​​​രെ 4,707 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ്. ഇ​​​തി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ കേ​​​സു​​​ക​​​ള്‍ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്തി​​​ട്ടു​​​ള​​​ള​​​ത് ഭ​​​ര്‍​ത്താ​​​ക്ക​​​ന്മാ​​​രി​​​ല്‍ നി​​​ന്നും, ബ​​​ന്ധു​​​ക്ക​​​ളി​​​ല്‍​നി​​​ന്നു​​​മു​​​ള്ളപീ​​​ഡ​​​ന​​​ങ്ങ​​​ളാ​​​ണ്. 2021 ഏ​​​പ്രി​​​ല്‍ വ​​​രെ ഭ​​​ര്‍​ത്താ​​​വും ഭ​​​ര്‍​തൃ​​​വീ​​​ട്ടു​​​കാ​​​രും പ്ര​​​തി​​​ക​​​ളാ​​​യ 1,080 കേ​​​സു​​​ക​​​ളാ​​​ണ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം ക​​​ഴി​​​ഞ്ഞ 13 വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ സ്ത്രീ​​​ധ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ര്‍​ന്ന് 212 മ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.


സം​​​സ്ഥാ​​​ന വ​​​നി​​​താ ക​​​മ്മീ​​​ഷ​​​നി​​​ല്‍ എ​​​ത്തി​​​യ പ​​​രാ​​​തി​​​ക​​​ളും വ്യ​​​ത്യ​​​സ്ത​​​മ​​​ല്ല. 2010 മു​​​ത​​​ല്‍ 2021 ജൂ​​​ണ്‍ 23വ​​​രെ വ​​​നി​​​താ ക​​​മ്മീ​​​ഷ​​​നി​​​ല്‍ എ​​​ത്തി​​​യ പ​​​രാ​​​തി​​​ക​​​ളി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ സ്ത്രീ​​​പീ​​​ഡ​​​ന, ഗാ​​​ര്‍​ഹി​​​ക പീ​​​ഡ​​​ന​​​കേ​​​സു​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലാ​​​ണ്. ഇ​​​വി​​​ടെ യ​​​ഥാ​​​ക്ര​​​മം 2,544 സ്ത്രീ​​​പീ​​​ഡ​​​ന​​​ക്കേ​​​ക​​​ളും 3,476 ഗാ​​​ര്‍​ഹി​​​ക പീ​​​ഡ​​​ന​​​ക്കേ​​​സു​​​ക​​​ളു​​​മാ​​​ണ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​തി​​​ല്‍ 1,565 സ്ത്രീ ​​​പീ​​​ഡ​​​ന​​​ക്കേ​​​സു​​​ക​​​ളും 2,56 9 ഗാ​​​ര്‍​ഹി​​​ക പീ​​​ഡ​​​ന​​​ക്കേ​​​സു​​​ക​​​ളും ക​​​മ്മീ​​​ഷ​​​ന്‍ തീ​​​ര്‍​പ്പാ​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി. പ​​​രാ​​​തി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ ര​​​ണ്ടാം സ്ഥാ​​​നം കൊ​​​ല്ലം ജി​​​ല്ല​​​യ്ക്കാ​​​ണ്. ഇ​​​വി​​​ടെ നി​​​ന്ന് 838 സ്ത്രീ പീ​​​ഡ​​​ന​​​ക്കേ​​​സു​​​ക​​​ളും 656 ഗാ​​​ര്‍​ഹി​​​ക പീ​​​ഡ​​​ന​​​ക്കേ​​​​​​സു​​​ക​​​ളും റി​​​പ്പോ​​​ര്‍​ട്ടു ചെ​​​യ്യു​​​ക​​​യു​​​ണ്ടാ​​​യി.

മൂ​​​ന്നാം സ്ഥാ​​​ന​​​ത്ത് നി​​​ല്‍​ക്കു​​​ന്ന എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ല്‍ നി​​​ന്ന് 831 സ്ത്രീ ​​​പീ​​​ഡ​​​ന​​​ക്കേ​​​​​​സു​​​ക​​​ളും 538 ഗാ​​​ര്‍​ഹി​​​ക പീ​​​ഡ​​​ന​​​ക്കേ​​​സു​​​ക​​​ളും റി​​​പ്പോ​​​ര്‍​ട്ടു ചെ​​​യ്തു. വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​റ്റ​​​വും കു​​​റ​​​വ് സ്ത്രീ ​​​പീ​​​ഡ​​​ന​​​ക്കേ​​​സു​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ഇ​​​വി​​​ടെ 126 പീ​​​ഡ​​​ന​​​ക്കേ​​​സു​​​ക​​​ളും, 101 ഗാ​​​ര്‍​ഹി​​​ക പീ​​​ഡ​​​ന​​​ക്കേ​​​സു​​​ക​​​ളും മാ​​​ത്ര​​​മാ​​​ണ് റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്ത​​​ത്.

സീ​​​മ മോ​​​ഹ​​​ന്‍​ലാ​​​ല്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.