മുന്നറിയിപ്പില്ലാതെ ഷോളയാർ തുറന്നതിൽ തമിഴ്നാടിനെ കേരളം അതൃപ്തി അറിയിച്ചു
Saturday, October 23, 2021 12:36 AM IST
തിരുവനന്തപുരം: കനത്ത മഴ പെയ്ത് ചാലക്കുടി പുഴയിൽ ജലനിരപ്പുയർന്ന സമയത്ത് മുന്നറിയിപ്പില്ലാതെ തമിഴ് നാട് ഷോളയാർ ഡാം തുറന്ന് വിട്ടതിൽ കേരളം അതൃപ്തി അറിയിച്ചു.
കനത്ത മഴയിൽ നിറഞ്ഞതോടെ പീച്ചി, ചിമ്മിനി ഡാമുകൾ തുറക്കുകയും ചാലക്കുടി പുഴയിൽ ജല നിരപ്പ് ഉയരുകയും ചെയ്തു. ഇതേ സമയത്താണ് തമിഴ്നാട് ഭാഗത്തുള്ള ഷോളയാർ തുറന്നുവിട്ടത്. ഷോളയാറിലെ ജലംകൂടി അപ്രതീക്ഷിതമായി ഒഴുകിയെത്തിയതോടെ ചാലക്കുടിപ്പുഴയിൽ പെട്ടെന്ന് ജലനിരപ്പ് ഉയർന്നു. ഇത് നാശനഷ്ടങ്ങൾക്കിടയാക്കിയിരുന്നു.