കോട്ടയം കിംസ് ആശുപത്രിയിൽ ഇഡി പരിശോധന
Wednesday, October 27, 2021 12:14 AM IST
കോട്ടയം: കോട്ടയം കിംസ് ആശുപത്രിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. കോട്ടയത്തെ കിംസ് ആശുപത്രി ഉടമകളിൽ ഒരാളായ പ്രവാസി വ്യവസായി ജൂബി ദേവസ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കോട്ടയം കിംസിന്റെ പേരിൽ കോടികൾ വായ്പയെടുത്ത് അത് കിംസ് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനങ്ങളിലേക്ക് വക മാറ്റി എന്ന പരാതിയിൽ കിംസ് എംഡി നജീബിനും നാല് പേർക്കുമെതിരേ നേരത്തെ കേസെടുത്തിരുന്നു. ഈ കേസിലെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയതെന്നാണ് സൂചന.