ലൈഫ് മിഷൻ ഭവന പദ്ധതി: പുതുക്കിയ ഗുണഭോക്തൃ ലിസ്റ്റിനും പ്രവർത്തന കലണ്ടറിനും അംഗീകാരം
Thursday, October 28, 2021 12:58 AM IST
തൊടുപുഴ: ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കലിനുള്ള മാർഗ നിർദേശങ്ങൾക്കും പുതുക്കിയ പ്രവർത്തന കലണ്ട റിനും സർക്കാർ അംഗീകാരമായി.
ലൈഫ് മിഷൻ ഭവന പദ്ധതി പ്രകാരം ഗുണഭോക്തൃ പട്ടികയിൽ നിന്നും വിട്ടു പോയ അർഹരായ കുടുംബങ്ങളുടെ പട്ടിക തയാറാക്കാൻ സർക്കാർ ഉത്തരവായിരുന്നു. ഇവരുടേത് ഉൾപ്പെടെ 2022 ഫെബ്രുവരി 28നു മുന്‍പ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കണം.
ലൈഫ് ഭവന പദ്ധതി പ്രകാരം ഓണ്‍ലൈൻ വഴി അപേക്ഷകൾ സ്വീകരിച്ച് അന്തിമ പട്ടിക തയാറാക്കുന്നതു വരെയുള്ള നടപടി ക്രമങ്ങൾ പ്രവർത്തന കലണ്ട റായി ഉൾപ്പെടുത്തി 2020 ജൂലൈയിൽ തന്നെ പൂർത്തിയാക്കിയിരുന്നു.
എന്നാൽ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സർക്കാർ പിന്നീട് ദീർഘിപ്പിച്ചിരുന്നു.
ടി.പി.സന്തോഷ്കുമാർ