രാജ്ഭവൻ ഡ്രൈവറെ ക്വാട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി
Monday, November 22, 2021 12:54 AM IST
തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലെ ഡ്രൈവർ ചേർത്തല സ്വദേശി തേജസിനെ (48) രാജ്ഭവൻ ക്വാർട്ടേഴ്സിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെ ത്തി. രാജ്ഭവൻ ക്വാർട്ടേഴ്സിലെ മുറിയിലാണ് ഇന്നലെ രാവിലെ തേജസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ രാത്രിയിൽ സാമൂഹിക മാധ്യമത്തിലും ആത്മഹത്യ കുറിപ്പ് ഇട്ടിരുന്നു. തനിയ്ക്ക് ആരോടും ദേഷ്യമില്ലെന്നും തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും കുറിപ്പിൽ പറയുന്നു. ഒപ്പം മുറിയിൽ നിന്നും കത്തും കണ്ടെ ടുത്തു. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും കത്തിൽ പരാമർശമുണ്ട്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്കു കാരണമെന്നു പ്രാഥമിക നിഗമനമെന്നു പോലീസ് പറഞ്ഞു. അമ്മ: ശാന്തമ്മ, ഭാര്യ:പ്രേമ. മക്കൾ: അനശ്വർ, അനശ്വര.