വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുമെന്നു ഗതാഗതമന്ത്രി
Monday, November 22, 2021 1:54 AM IST
തിരുവനന്തപുരം: ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തുമെന്നു ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. വിദ്യാർഥി പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷം മാത്രമേ ബസ് ചാർജ് വർധനയിൽ തീരുമാനം എടുക്കുകയുള്ളു. വൈകാതെതന്നെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ ബസുടമകൾ ഈ ആവശ്യം ഉന്നയിച്ചിരുന്നു.