സ്കോളർഷിപ്പോടെ നഴ്സുമാർക്ക് ഒഇടി പരിശീലനം
Sunday, November 28, 2021 12:45 AM IST
തിരുവനന്തപുരം: ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യങ്ങളിൽ തൊഴിൽ തേടുന്നതിന് തയാറെടുക്കുന്ന നഴ്സുമാർക്ക് നോർക്ക റൂട്സ് സ്കോളർഷിപ്പോടെ ഒക്കുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇടി) പരിശീലനത്തിന് അവസരം.
നൈസ് (നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്മെന്റ്) അക്കാദമിയുമായി ചേർന്നു നടത്തുന്ന ഓണ്‍ലൈൻ കോഴ്സിലേക്ക് പ്രവേശനത്തിന് ഡിസംബർ 12 വരെ അപേക്ഷിക്കാം. കോഴ്സ് ഫീസിന്റെ 75 ശതമാനം തുകയും സ്കോളർഷിപ് ലഭിക്കും. തത്പരരായ ഉദ്യോഗാർഥികൾ [email protected] എന്ന ഇ മെയിലിലേക്ക് ബയോഡാറ്റ അയയ്ക്കണം. വിശദവിവരങ്ങൾക്ക് 98957 62632, 9567293831, 9946256047, 18004253939.