ജാഗ്രതയോടെ കേരളവും
Sunday, November 28, 2021 1:52 AM IST
തിരുവനന്തപുരം: വിദേശത്ത് കോവിഡിന്റെ പുതിയ വകഭേദമായ ’ഒമിക്രോണ്‍’ കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം.
ഇന്ത്യയിലേക്കു വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തി എയര്‍സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിർദേശിച്ചു.
കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്ന വിദേശരാജ്യങ്ങളില്‍ നിന്നു വരുന്നവരെ കൂടുതല്‍ നിരീക്ഷിക്കും. ഇവര്‍ സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. കര്‍ശനമായി ഏഴു ദിവസം ക്വാറന്റൈനിലിരിക്കുകയും വേണം.