സെക്രട്ടേറിയറ്റ് പടിക്കൽ സമരവുമായി കായികതാരങ്ങൾ
Wednesday, December 1, 2021 11:33 PM IST
തിരുവനന്തപുരം: സർക്കാർ വാഗ്ദാനം ചെയ്ത ജോലി ലഭ്യമാക്കണമെന്ന ആവശ്യമുന്നയിച്ച് കായികതാരങ്ങൾ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല സമരം ആരംഭിച്ചു. ജോലി നൽകാമെന്ന് വർഷങ്ങൾക്ക് മുന്പ് നല്കിയ വാഗ്ദാനം ഇനിയും നടപ്പായില്ലെന്നാരോപിച്ചാണ് കായിക താരങ്ങൾ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല സമരം ആരംഭിച്ചത്.
ഉറപ്പുനൽകിയ ജോലി ലഭിക്കും വരെ സമരം തുടരാനാണ് കായിക താരങ്ങളുടെ തീരുമാനം. ഒരു വർഷം മുന്പ് ജോലി ലഭിച്ചെന്ന് സർക്കാർ പറയുന്ന 590 കായികതാരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട 84 പേരാണ് ഇപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുന്നത്.