സിപിഎമ്മിന്റെ ഒരു കെട്ടുകഥകൂടി പൊളിഞ്ഞു: വി.ഡി. സതീശൻ
Friday, December 3, 2021 12:22 AM IST
കണ്ണൂര്: തീവ്രവാദ സംഘടനകളെ പോലെ ക്രൂരമായി കൊല നടത്തുന്ന സംഘടനയാണ് സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു.
രാഷ്ട്രീയ കൊലപാതകത്തിൽ പങ്കില്ലെന്ന സിപിഎമ്മിന്റെ ഒരു കെട്ടുകഥ കൂടി പൊളിഞ്ഞു. പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ടവരാണ് പെരിയ ഇരട്ടക്കൊലപാതകം ആസൂത്രണം ചെയ്തത്. സിപിഎം നേതാക്കളുടെ അറിവോടെ നടപ്പാക്കിയതാണെന്ന് ഈ കൊലപാതകമെന്ന് സിബിഐ അന്വേഷണത്തിലൂടെ ബോധ്യയെന്നും അദ്ദേഹം പറഞ്ഞു.