റബറിനെ കാർഷിക ഉത്പന്നമായി പരിഗണിക്കണം: ഡീലേഴ്സ് ഫെഡറേഷൻ
Friday, January 21, 2022 12:39 AM IST
കോട്ടയം: റബറിനെ കാർഷിക ഉത്പന്നമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ നിവേദനം സമർപ്പിച്ചു. സ്വാഭാവിക റബർ ഒരു കാർഷിക വിളയായി പരിഗണിക്കണം.
കാർഷിക ഉത്പന്നങ്ങൾക്ക് നൽകുന്ന സംരക്ഷണം റബറിനും ഉറപ്പുവരുത്തണം. ഉത്പാദന ചെലവുമായി ബന്ധപ്പെട്ട് സ്വാഭാവിക റബറിനു മിനിമം വില നിശ്ചയിക്കണം.
25 പ്രത്യേക ഇനം കാർഷിക വിളകളുടെ ലിസ്റ്റിൽ റബറിനെ ഉൾപ്പെടുത്തണം. ഫെഡറേഷൻ ഉന്നതതല യോഗത്തിൽ പ്രസിഡന്റ് ജോർജ് വാലി, ജനറൽ സെക്രട്ടറി ബിജു പി. തോമസ് എന്നിവർ പ്രസംഗിച്ചു.