40% കടന്ന് ടിപിആർ; രോഗികളുടെ എണ്ണത്തിൽ റിക്കാർഡ്
Friday, January 21, 2022 1:12 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ റിക്കാർഡ്. ഇന്നലെ 46,387 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40.20 ശതമാനത്തിലേക്കു കുതിച്ചുയർന്നു. കേരളം അതിതീവ്ര രോഗവ്യാപനത്തിന്റെ പിടിയിലെന്നു വ്യക്തം.
രണ്ടാം തരംഗ കാലത്ത് കഴിഞ്ഞ വർഷം മേയ് 12ന് 43,529 പേർക്കു രോഗം സ്ഥിരീകരിച്ചതായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്. ഇന്നലെ തിരുവനന്തപുരത്തും എറണാകുളത്തും രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം പതിനായിരത്തോടടുത്തു.
15,388 പേർ രോഗമുക്തി നേടി. 1,99,041 പേരാണു നിലവിൽ ചികിത്സയിലുള്ളത്. ഇന്നലെ 32 മരണം സ്ഥിരീകരിച്ചു. 309 മുൻ മരണങ്ങളും കോവിഡ് പട്ടികയിൽ പെടുത്തി. ഇതോടെ ആകെ മരണം 51,501 ആയി.
62 പേർക്കുകൂടി ഒമിക്രോൺ
സംസ്ഥാനത്ത് 62 പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.