ഇന്ത്യാ സ്കിൽസ്: കേരളത്തിന് മൂന്നാം സ്ഥാനം
Sunday, January 23, 2022 1:29 AM IST
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ നൈപുണ്യ മത്സരമായ ഇന്ത്യാ സ്കിൽസ് നാഷണൽസിൽ 25 മെഡലുകൾ നേടി കേരളം മൂന്നാം സ്ഥാനത്തെത്തി. കേരളത്തെ പ്രതിനിധീകരിച്ച് 25 സ്കില്ലുകളിൽ 41 മത്സരാർഥികൾ പങ്കെടുത്തു. കേരളത്തിന് എട്ട് സ്വർണവും എട്ട് വെള്ളിയും അഞ്ച് വെങ്കലവും നാല് മെഡാലിയൻ ഓഫ് എക്സലൻസും ലഭിച്ചു. സ്വർണം, വെള്ളി മെഡലുകളുടെ എണ്ണത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്.