റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് രണ്ടുപേർ മരിച്ചു
Wednesday, May 18, 2022 1:52 AM IST
ഇരിട്ടി: ഇരിട്ടി പെരുന്പറന്പിലും ഉളിയിലിലും റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് രണ്ടുപേർ മരിച്ചു. തില്ലങ്കേരി തെക്കംപൊയിലിൽ വാടകവീട്ടിൽ താമസിക്കുന്ന നാദാപുരം വിലങ്ങാട് സ്വദേശിനി സുമ (50) യാണ് ആദ്യ അപകടത്തിൽ മരിച്ചത്.
ഉളിയിൽ ടൗണിനു സമീപം ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു അപകടം. പെരുമ്പറമ്പ് മാവുള്ളകരിയിലെ കെ.വി. കുഞ്ഞിക്കണ്ണൻ (75) ആണു രണ്ടാമത്തെ അപകടത്തിൽ മരിച്ചത്. രാവിലെ 11.30 ഓടെ പെരുമ്പറമ്പ് സ്കൂളിനു സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ചായിരുന്നു മരണം.