പിഒസിയിൽ സമ്മര്‍ ക്യാമ്പ്
Thursday, May 19, 2022 2:07 AM IST
കൊച്ചി: കുട്ടികളിലെ കഴിവുകൾ വളര്‍ത്താന്‍ കെസിബിസി മീഡിയ കമ്മീഷനും കുട്ടികളുടെ മാഗസിനായ സ്നേഹസേനയും ചേര്‍ന്ന് ഒരുക്കുന്ന സമ്മര്‍ ക്യാമ്പ് (ഫിയസ്റ്റ) പാലാരിവട്ടം പിഒസിയില്‍ തുടങ്ങി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം ചെയ്തു. കെസിബിസി മീഡിയ കമ്മീഷന് സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍, ഫാ.ഷെയ്സ് എന്നിവർ പ്രസംഗിച്ചു