പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാത്തതു സര്‍ക്കാരിന്റെ ഒത്തുകളികൊണ്ടാണെന്നു കെ. മുരളീധരന് എംപി
Monday, May 23, 2022 12:58 AM IST
കോഴിക്കോട്: മുന്‍ എംഎല്‍എ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാത്തതു സര്‍ക്കാരിന്റെ ഒത്തുകളികൊണ്ടാണെന്നു കെ. മുരളീധരന് എംപി.
എംഎല്‍എമാരെ പോലും ഓടിച്ചിട്ടു പിടിച്ച പോലീസാണു നമ്മുടേത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു മുന്‍പേ അറസ്റ്റ് ചെയ്യാതിരിക്കാന്‍ പോലീസ് ഒത്തുകളിക്കുകയാണ്.
ബിജെപിയെ സന്തോഷിപ്പിക്കുവാനാണിതെന്നും കെ. മുരളീധരന് എംപി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇന്ധനത്തിന്റെ നികുതി കുറച്ച സാഹചര്യത്തില്‍ സംസ്ഥാനവും കുറയ്ക്കണം. കേന്ദ്രം സഹികെട്ടാണ് കുറച്ചത്- എംപി കൂട്ടിച്ചേര്‍ത്തു.