കൂളിമാട് പാലം: വിജിലൻസ് റിപ്പോർട്ട് കിട്ടിയശേഷം നടപടിയെന്ന് പൊതുമരാമത്ത് മന്ത്രി
Thursday, May 26, 2022 1:55 AM IST
തിരുവനന്തപുരം: കൂളിമാട് പാലം തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വിജിലൻസ് വിഭാഗം അന്വേഷണം നടത്തിവരികയാണെന്നും റിപ്പോർട്ട് കിട്ടിയാലുടൻ കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്നും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
ശക്തമായ അന്വേഷണമാണ് നടക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കും. ഉദ്യോഗസ്ഥരുടെ അസാന്നിധ്യം കൊണ്ട് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യവും പരിശോധിക്കും. നിർമാണത്തിൽ വീഴ്ച വരുത്തിയവർക്കെതിരേ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.