അർച്ചന കവിയോട് മോശമായി പെരുമാറിയ പോലീസുകാരന് എതിരേ നടപടി
Friday, May 27, 2022 1:22 AM IST
കൊച്ചി: നടി അർച്ചന കവിയോടു മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടിയെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു.
നടിയുടെ പരാതിയെ തുടർന്നു മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ നടത്തിയ അന്വേഷണത്തിൽ ഫോർട്ടുകൊച്ചി പോലീസ് ഇൻസ്പെക്ടർ വി.എസ്. ബിജുവിന്റെ ഭാഗത്തു വീഴ്ചയുണ്ടായതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ് ഞായറാഴ്ച രാത്രി 10.30ന് കൊച്ചി രവിപുരത്തുനിന്ന് ഓട്ടോയിൽ ഫോർട്ടുകൊച്ചിയിലേക്ക് പോകുന്നതിനിടെയാണ് നടി അർച്ചന കവിക്കും സുഹൃത്തുക്കൾക്കും പോലീസിൽനിന്ന് ദുരനുഭവമുണ്ടായത്.
തനിക്ക് മോശം അനുഭവമുണ്ടായെന്ന വിവരം ‘ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ’ എന്ന തലക്കെട്ടോടെ നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു.