കുടുംബകലഹം: പിതാവും മകനും ആത്മഹത്യ ചെയ്ത നിലയിൽ
Monday, June 20, 2022 12:53 AM IST
ചെറായി: ചെറായി ബേക്കറി സ്റ്റോപ്പിനു കിഴക്ക് തൃക്കടാപ്പിള്ളി ഭാഗത്ത് പിതാവിനെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. എടക്കാട്ട് ബാബു(60 ), മകൻ സുബീഷ് (34) എന്നിവരാണ് മരിച്ചത്. ബാബു വീട്ടുമുറ്റത്തെ മരത്തിലും സുബീഷ് വീടിനകത്തെ ഫാനിന്റെ ഹുക്കിലുമാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ അയൽവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് തറവാട് വീട്ടിൽനിന്നു മാറി താമസിക്കുന്ന ബാബുവിന്റെ മറ്റു രണ്ടു മക്കളായ സുധീഷ്, സുനീഷ് എന്നിവരെ വിവരമറിയിക്കുകയായിരുന്നു. മുനന്പം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി. പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കാരം നടത്തി.