പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ലാദ് മോദി കൊല്ലത്ത്
Friday, June 24, 2022 12:22 AM IST
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇളയ സഹോദരനും വിശ്വഹിന്ദു മഹാസംഘം ദേശീയ അധ്യക്ഷനുമായ പ്രഹ്ലാദ് മോദി കൊല്ലത്ത്. സുഹൃത്തും മുംബൈയിലെ വ്യവസായിയുമായ അലക്സാണ്ടർ പ്രിൻസ് വൈദ്യന്റെ മകൾ പ്രവീണയുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലെത്തിയത്.