മെഡിസെപ്: ആശുപത്രികളുടെ അന്തിമപട്ടിക വൈകും
Sunday, June 26, 2022 12:18 AM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപിൽ ചികിത്സാ ആനുകൂല്യം ലഭിക്കുന്ന ആശുപത്രികളുടെ അന്തിമ പട്ടിക വൈകും.
സംസ്ഥാനത്തൊട്ടാകെ 266 ആശുപത്രികൾ പദ്ധതിയുടെ ഭാഗമായതായി സർക്കാർ പറയുന്പോഴും ഏതാനും വൻകിട ആശുപത്രികൾ കൂടി അന്തിമ പട്ടികയിൽ ഉൾപ്പെടാനുണ്ട്. ജൂലൈ ഒന്നുമുതൽ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാനിരിക്കേ ജൂണ്‍ 30നകം ആശുപത്രികളുടെ അന്തിമ പട്ടിക തയാറാകുമെന്നാണു ധനവകുപ്പുമായി ബന്ധപ്പെട്ടവർ പറയുന്നത്.