പോലീസിനെ ഡിസിസി ഓഫീസ് വളപ്പിൽനിന്നു പുറത്താക്കി
Sunday, June 26, 2022 12:43 AM IST
കൽപ്പറ്റ: ഡിസിസി ഓഫീസിനു സംരക്ഷണം നൽകാനെത്തിയ പോലീസിനെ കോണ്ഗ്രസ് നേതാക്കളും പ്രവർത്തകരും വളപ്പിൽനിന്നു പുറത്താക്കി.
ഡിസിസി മുൻ പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിലാണ് പോലീസിനെ ഓഫീസിൽ വളപ്പിൽനിന്നൊഴിവാക്കിയത്. പോലീസിന്റെ സംരക്ഷണം വേണ്ടെന്നും ആവശ്യമുണ്ടെങ്കിൽ വിളിക്കാമെന്നും പറഞ്ഞായിരുന്നു എംഎൽഎയുടെ നേതൃത്വത്തിൽ ഇടപെടൽ.