ആസാദി കാ അമൃത് മഹോത്സവ് :ബ്രാന്‍ഡ് അംബാസിഡര്‍മാരിൽ മൂന്നു മലയാളികളും
Wednesday, August 10, 2022 12:10 AM IST
കൊച്ചി: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി "ആസാദി കാ അമൃത് മഹോത്സവ്’ കാമ്പയിനോടനുബന്ധിച്ച് തെരഞ്ഞെടുത്ത 75 ബ്രാന്‍ഡ് അംബാസിഡര്‍മാരില്‍ മൂന്നു മലയാളികള്‍.
ഗോവിന്ദ് പദ്മസൂര്യ, ജോസ് അന്നംകുട്ടി ജോസ്, അപര്‍ണ തോമസ് എന്നിവരാണ് കേരളത്തില്‍നിന്നുള്ള ബ്രാന്‍ഡ് അംബാസഡര്‍മാര്‍. യുവതലമുറയെ സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തിത്വങ്ങളെന്ന നിലയിലാണ് ഇവരെ തെരഞ്ഞെടുത്തത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഇതുസംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകൾ നൽകി.